തളിപ്പറമ്പ്: മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപി എം പ്രവർത്തകൻ മരിച്ചു. തളിപ്പറമ്പ് അരിയിലിലെ വള്ളേരി മോഹനനാണ് (60) മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനനെ ആക്രമിച്ചത്. ഗുരുതരാവസ്ഥയിൽ 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു മോഹനൻ.അരിയിലെ എം. എസ്.എഫ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടതിൻ്റെ അടുത്ത ദിവസമാണ് മോഹനൻ ക്രൂരമായി അക്രമിക്കപ്പെട്ടത്.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് മാതമംഗലം പേരൂരിൽ.


CPM activist, who was injured in a Muslim League attack and had been undergoing treatment for 13 years, passes away